നാല്​ മണിക്കൂറിനിടെ 100 ചോദ്യങ്ങൾ; ബാബറി കേസിൽ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തി

ലഖ്​നോ: ബാബറി മസ്​ജിദ്​ തകർത്ത കേസിൽ ബി.ജെ.പി നേതാവ്​ എൽ.കെ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക സി.ബി.ഐ കോടതി വിഡിയോ കോൺഫറൻസിലൂടെയാണ്​ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തിയത്​.

നാലര മണിക്കൂർ നീണ്ടുനിന്ന മൊഴി രേഖപ്പെടുത്തൽ 11 മണി മുതൽ മൂന്നര വരെ നീണ്ടു. 100 ചോദ്യങ്ങൾ കോടതി അദ്വാനിയോട്​ ചോദിച്ചു. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളെല്ലാം അദ്വാനി നിഷേധിച്ചുവെന്ന്​ അദ്ദേഹത്തിൻെറ അഭിഭാഷകൻ പറഞ്ഞു. 

ബാബറി കേസിൽ ​ദിവസവും പ്രത്യേക സി.ബി.ഐ കോടതി വാദം കേൾക്കുന്നുണ്ട്​. ആഗസ്​റ്റ്​ 31നാകും കോടതി വിധി പുറത്ത്​ വരിക. 1992 ഡിസംബർ ആറിനാണ്​ ബാബറി മസ്​ജിദ്​ തകർത്തത്​. അദ്വാനിയെ കൂടാതെ ബി.ജെ.പി നേതാക്കളായ മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരും കേസിൽ പ്രതികളാണ്​. ഇവരുടെ മൊഴിയും വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തും. 

ആഗസ്​റ്റ്​ അഞ്ചിന്​ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെയാണ്​ കേസിലെ വിചാരണ അതിവേഗം പുരോഗമിക്കുന്നത്​. രാമക്ഷേത്ര നിർമ്മാണത്തിൻെറ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ നടത്തുന്നത്​. എൽ.കെ അദ്വാനിക്കും ചടങ്ങിൽ ക്ഷണമുണ്ട്​.
 

Tags:    
News Summary - 100 Questions Over 4 Hours: LK Advani Deposes In Babri Case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.