ജി.എസ്.ടി: തമിഴ്നാട്ടിൽ 1000 തിയേറ്ററുകൾ ഇന്നുമുതൽ അടച്ചിടും

ചെന്നൈ: ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ  ഇന്ന് മുതൽ ഉടമകൾ തിയേറ്ററുകൾ അടച്ചിടും. ശനിയാഴ്ചയാണ് ജി.എസ്.ടി നലവിൽ വന്നതോടെ തിയേറ്ററുകളിൽ ഏർപ്പെടുത്തുന്ന നികുതിയിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് സമരം. 

സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം തന്നെ ചില തിയേറ്ററുകൾ അടച്ചിട്ടുവെന്നും ഇന്ന് മുതൽ തിയേറ്ററുകൾ തുറക്കില്ലെന്നും തമിഴ്നാട് ഫിലിം ചേംബർ ഒാഫ് കൊമേഴ്സ് പ്രസിഡന്‍റ് അഭിരാമി രാമനാഥൻ പ്രതികരിച്ചു. 

വിനോദ നികുതി കൂടി ചേരുമ്പോൾ തിയേറ്ററുടമകൾ 53 ശതമാനം നികുതി നൽകേണ്ടതായി വരും. ഇതിനെ തുടർന്നാണ് തിയേറ്ററുടമകൾ സമരവുമായി രംഗത്തെത്തിയത്. 

Tags:    
News Summary - 1,000 Cinema Halls Cancel Screenings In Tamil Nadu Against 30% Local Tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.