മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1008 പേർക്ക്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 11506 ആയി. വെള്ളിയാഴ്ച 26 പേരാണ് ഇവിടെ മരിച്ചത്. ഒരു ദിവസം ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ആയിരത്തിലധികം പേർക്ക് ഒരുദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം ആശങ്കയിലാണ്.
മഹാരാഷ്ട്രയുടെ തലസ്ഥാന നഗരിയിൽ മാത്രം 751 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 7625 ആയി.
ഡൽഹിയിൽ ഇന്ന് 223 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുമരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 3738 പേർക്കാണ് കോവിഡ് കണ്ടെത്തിയത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35,365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1152 പേർ ഇതുവരെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.