Image courtesy: DNA

മഹാരാഷ്ട്രയിലെ ജയിലുകളിൽ 1043 തടവുകാർക്കും 302 ജീവനക്കാർക്കും കോവിഡ്

മുംബൈ: കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ സംസ്ഥാനത്തൊട്ടാകെ 1043 തടവുകാർക്കും 302 ജയിൽ അധികൃതർക്കും രോഗബാധ. ആറ് തടവുകാർ മരിച്ചതായും 818 പേർ രോഗമുക്തി നേടിയതായും ജയിൽ വകുപ്പ് അറിയിച്ചു. 271 ജയിൽ ജീവനക്കാരും രോഗമുക്തി നേടി.

10,480 തടവുകാരെയാണ് കോവിഡ് സാഹചര്യം മുൻനിർത്തി പരോളിലും ജാമ്യത്തിലുമായി വിട്ടത്. തടവുകാർ തിങ്ങിക്കഴിയുന്ന ജയിലുകളിൽ ആളുകളുടെ എണ്ണം കുറക്കാനായാണിത്. തടവുകാരെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിരുന്നു.

തിങ്കളാഴ്ച മഹാരാഷ്ട്രയിൽ 8493 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 228 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,04,358 ആയി. ആകെ 20,265 പേരാണ് മഹാരാഷ്ട്രയിൽ മാത്രം മരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.