ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഗുജറാത്തിൽ തയാറാക്കിയിരിക്കുന്നത് 11 കിലോമീറ്റര്‍ നീളമുള്ള സാരി. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദി വന്നിറങ്ങുന്ന വിമനത്താവളം മുതല്‍ തങ്ങുന്ന സൂറത്തിലെ സര്‍ക്യൂട്ട് ഹൗസ് വരെ നീളമുള്ള സാരിയാണ് തയാറാക്കി റോഡരികിൽ തൂക്കിയിരിക്കുന്നത്.
അധികാരത്തിലേറ്റതു മുതൽ ഇതുവരെയുള്ള മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ചിത്രങ്ങളും പ്രിൻറ് ചെയ്ത സാരികൊണ്ടാണ് പാതയോരം അലങ്കരിച്ചിരിക്കുന്നത്.
സൂറത്തില്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന റോഡ് ഷോയോടുകൂടിയാണ് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം ആരംഭിക്കുന്നത്. 400 കോടി ചെലവഴിച്ച് നിര്‍മിച്ച കിരണ്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെൻറർ തിങ്കളാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര–നഗർ ഹവേലിയിലും മോദി സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.