ഹിമാചൽ പ്രദേശിൽ വിഷക്കായ കഴിച്ച് 12 കുട്ടികൾ ആശുപത്രിയിൽ

ഉന: ഹിമാചൽ പ്രദേശിൽ വിഷക്കായ കഴിച്ച 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

ലാൽസിംഗി ഗ്രാമത്തിലെ കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ് 12 പേരും. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടികൾ സമീപത്തുള്ള വനത്തിൽ നിന്ന് വിഷക്കായ  കഴിക്കുകയായിരുന്നു.

മൂന്നിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടികൾ ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും നിലവിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - 12 Children Fall Ill After Eating Poisonous Fruits In Himachal's Una

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.