13കാരൻ സുഹൃത്തായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂഡൽഹി: 13കാരൻ സുഹൃത്തായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. നടപടികൾക്ക് ശേഷം 13കാരനെ ജുവനൈൽ ഹോമിലക്ക് അയച്ചു.

മരിച്ച കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുമായി കളിക്കുന്നതാണ് അവസാനമായി കണ്ടതെന്ന് മാതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. കല്ല് കൊണ്ടടിച്ചാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് 13കാരൻ സമ്മതിച്ചു. കൂട്ടുകാരന്‍റെ ഫോണും 13കാരനിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ര‍ണ്ടുപേരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. മരിച്ച കുട്ടിയുടെ വീട്ടിൽ പൈസയടക്കം ചില സാധനങ്ങൾ കാണാതെ പോയതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇക്കാര്യത്തിൽ എട്ടുവയസുകാരനോട് പ്രതികാരം ചെയ്യാൻ തക്കം പാർത്തിരിക്കുകയായിരുന്നു 13കാരൻ. വഴക്കിനൊടുവിൽ കല്ലുകൊണ്ട് ഇടിച്ചതാണ് മരണ കാരണമായത്.

കൂട്ടുകാരനെ ആക്രമിക്കണം എന്ന് കരുതിയിരുന്നുവെങ്കിലും കൊല്ലാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - 13-Year-Old Delhi Boy Kidnaps His Friend , Kills Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.