യു.പിയിൽ വീണ്ടും അതിക്രമം: 14കാരിയെ തലക്കടിച്ച്​ കൊലപ്പെടുത്തി

ലഖ്​നോ: ഹഥ്​രസിൽ ദലിത്​ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്​്​ത്​ കൊലപ്പെടുത്തിയതി​െൻറ ഞെട്ടൽ മാറും മുമ്പ്​ യു.പിയിൽ നിന്ന്​ വീണ്ടും പെൺകുട്ടിയുടെ കൊലപാതക വാർത്ത. ബദോഹി ജില്ലയിലെ ഗോപിഗഞ്ച്​ ഗ്രാമത്തിൽ​ 14കാരിയെ തലക്കടിച്ച്​ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ വീടിന്​ സമീപത്തെ വയലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. വീട്ടിൽ നിന്ന്​ ജോലിക്കായി പുറത്ത്​ പോയപ്പോഴായിരുന്നു സംഭവം​.

വ്യാഴാഴ്​ച ഉച്ചക്ക്​ ശേഷം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്​ ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന്​ സമീപത്തെ വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്​ ചുറ്റും രക്​തവുമുണ്ടായിരുന്നു. ഇഷ്​ടിക ഉപയോഗിച്ച്​ തലക്കടിച്ചതാണ്​ മരണകാരണമെന്ന്​ പൊലീസ്​ അറിയിച്ചു.

പെൺകുട്ടിയുടെ കൊലപാതകത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചതായി ബദോഹി എസ്​.പി രാംഭാദൻ സിങ്​ പറഞ്ഞു. പ്രതികളെ കണ്ടെത്താനും അവരെ അറസ്​റ്റ്​ ചെയ്യാനും പ്രത്യേക പൊലീസ്​ സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. പെൺകുട്ടി ബലാത്സംഗത്തിനിരയായോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും എസ്​.പി കൂട്ടിച്ചേർത്തു. 

Tags:    
News Summary - 14-year-old girl killed with stones, body dumped in field in UP’s Bhadohi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.