പഞ്ചാബിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

ഫിറോസ്പൂർ: പഞ്ചാബിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. 15കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. യുവ കായിക താരമായ പെൺകുട്ടി നവംബർ 30ന് രാവിലെ പരീശീലനത്തിനായി പോയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്.

പരീശീലനത്തിനായി പോകുന്ന വഴി പെൺകുട്ടിയെ പ്രദേശവാസികളായ നാല് ചെറുപ്പക്കാർ ചേർന്ന് തടഞ്ഞു നിർത്തി ലഹരി വസ്തുക്കൾ കഴികാൻ നിർബന്ധിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ക്രൂര മർദ്ദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇപ്പോൾ  അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രതികൾ ഒളിവിലാണ്. ഇവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Tags:    
News Summary - 15-year-old girl gangraped in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT