കസാഖ്​സ്​താൻ എണ്ണപ്പാടത്ത്​ അക്രമം; മലയാളികളടക്കം നിരവധി ഇന്ത്യക്കാർ കുടുങ്ങി

നൂർ സുൽത്താൻ (കസാഖ്​സ്​താൻ): മധ്യേഷ്യൻ രാജ്യമായ കസാഖ്​സ്​താനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ചെങ്കിസിൽ തൊഴിലാ ളി സംഘർഷം. വിദേശികൾക്കെതിരെ തദ്ദേശീയർ നടത്തിയ ആക്രമണത്തിൽ ലബനാൻ, ജോർഡൻ, ഫലസ്​തീൻ എന്നിവിടങ്ങളിൽ നിന്നുള്ള 30 അ റബ്​ തൊഴിലാളികൾക്ക്​ പരിക്കേറ്റു. സംഘർഷത്തെ തുടർന്ന്​ മലയാളികളടക്കം ഒ​േട്ടറെ ഇന്ത്യക്കാർ മേഖലയിൽ കുടുങ്ങി.

ഒരു ലബനാൻ തൊഴിലാളി സമൂഹമാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത ചിത്രത്തെച്ചൊല്ലിയാണ്​ ലബനാൻ, ജോർഡൻ തൊഴിലാളികൾക്കെതിരെ തദ്ദേശീയർ തിരിഞ്ഞത്​. കസാഖ്​ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന്​ ആരോപിച്ചാണ്​ ജനം ആക്രമണം അഴിച്ചുവിട്ടത്​. ആക്രമണത്തെ തുടർന്ന്​ വിദേശികളായ ​െതാഴിലാളികളെല്ലാം ചകിതരാണ്​. അറബ്​ എൻജീനയർമാരെയും തൊഴിലാളികളേയും മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

തങ്ങളുടെ തൊ​ഴിലാളികളിലൊരാൾ ചിത്രം പ്രചരിപ്പിച്ച സംഭ​വത്തിൽ ​ലബനാനിൽ നിന്നുള്ള കമ്പനിയുടെ മേധാവി ഖേദം പ്രകടിപ്പിച്ചു. തദ്ദേശീയരെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിച്ചു​വെന്നാരോപിച്ച്​ കസാഖ്​​ തൊഴിലാളികൾ എണ്ണപ്പാടത്ത്​ പ്രതിഷേധ ധർണ നടത്തുകയും ഇതിനു പിന്നാലെ ആക്രമണം നടത്തുകയുമായിരുന്നുവെന്ന്​ രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

മലയാളികളടക്കം നൂറുകണക്കിന്​ ഇന്ത്യക്കാർ ചെങ്കിസിൽ ജോലിചെയ്യുന്നുണ്ട്​. സംഘർഷസ്​​ഥലത്ത്​ ഇന്ത്യൻ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരിക്കേറ്റതായി വിവരമില്ലെന്ന്​ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ്​ ചെയ്​തു. സംഘർഷം നിയന്ത്രണവിധേയമാണെന്ന്​ സുരക്ഷ ചുമതലയുള്ള മേജർ ജനറൽ മുഹമ്മദ്​ ഖൈർ അറിയിച്ചു.

Tags:    
News Summary - 150 Indians being stranded in Kazakhstan Oil Field-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.