കോൺഗ്രസ്​ വിട്ടത്​ 170 എം.എൽ.എമാർ, ബി.ജെ.പി വിട്ടത്​ 18പേർ

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ കോൺഗ്രസ്​ വിട്ടത്​ 170 എം.എൽ.എമാർ. 2016 മുതൽ 2020 വരെ നടന്ന തെരഞ്ഞെടുപ്പ്​ സമയങ്ങളിൽ കൂറുമാറിയവരിൽ 42 ശതമാനവും കോൺഗ്രസ്​ എം.എൽ.എമാരാണെന്ന്​​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റീഫോംസ്​ (എ.ഡി.ആർ) റി​േപ്പാർട്ടിൽ പറയുന്നു.

അതേസമയം ഇക്കാലയളവിൽ 18 ബി.ജെ.പി എം.എൽ.എമാർ മറ്റു പാർട്ടികളിലേക്ക്​ ചേക്കേറി. സി.പി.എമ്മിൽനിന്ന്​ അഞ്ചു എം.എൽ.എമാരും സി.പി.ഐയിൽനിന്ന്​ ഒരാളും പാർട്ടി വിട്ടു.

അഞ്ചുവർഷത്തിനിടെ എം.പിമാരും എം.എൽ.എമാരുമടക്കം 433 പേരാണ്​ മറ്റു പാർട്ടികളിൽ ചേർന്നത്​​. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായിരുന്നു മിക്ക കരുനീക്കങ്ങളും. തെരഞ്ഞെടുപ്പിൽ സീറ്റ്​ കിട്ടാത്തവരാണ്​ പാർട്ടി വിട്ടവരിൽ ഭൂരിഭാഗവും.

405എം.എൽ.എമാർ പാർട്ടി വിട്ടതിൽ 42 ശതമാനവും കോൺഗ്രസിൽനിന്നാണ്​. ബി.ജെ.പി വിട്ടത്​ നാലു ശതമാനവും. കോൺഗ്രസിൽനിന്നുള്ള കൊഴിഞ്ഞുപോക്കിൽ നേട്ടമുണ്ടാക്കിയത്​ ബി.ജെ.പിയാണെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.

മറ്റു പാർട്ടികളിൽ നിന്ന്​ 182 എം.എൽ.എമാർ (44.9 ശതമാനം) ബി.ജെ.പിയിൽ ചേർന്നു. അതേസമയം 38 (9.4ശതമാനം) എം.എൽ.എമാരാണ്​ കോൺഗ്രസിലേക്ക്​ എത്തിയത്​. തെലങ്കാന രഷ്​ട്ര സമിതിയിൽ 25 എം.എൽ.എമാർ (6.2ശതമാനം)പേരുമെത്തി.

2019 ലോക്​സഭ തെരഞ്ഞെടുപ്പ്​ സമയത്ത്​ അഞ്ചു ലോക്​സഭ ​എം.പിമാർ ബി.ജെ.പി വിട്ട്​ മറ്റു പാർട്ടികളിൽ ചേക്കേറി. ഏഴ്​ രാജ്യസഭ എം.പിമാർ കോൺഗ്രസ്​ വിട്ട്​ മറ്റു പാർട്ടികളി​ലും എത്തി.

പാർട്ടി വിട്ട മൊത്തം 12 ലോക്​സഭ എം.പിമാരിൽ അഞ്ചുപേർ കോൺഗ്രസി​േലക്കാണ്​ എത്തിയതെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - 170 MLAs left Indian National Congress to join another party 18 MLAs left BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.