ശമ്പളം ലഭിക്കാതെ 17,848 പ്രവാസി ഇന്ത്യക്കാർ

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ 17,848 ഇന്ത്യൻ പൗരന്മാർ ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയെ അറിയിച്ചു. ബെന്നി ബഹനാൻ എം.പിയുടെ ചോദ്യത്തിനു നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2020 മാർച്ചിനും 2021 ഡിസംബറിനും ഇടയിലുള്ള കണക്കുകൾ പ്രകാരമാണ് മന്ത്രാലയം വിവരങ്ങൾ ലോക്സഭയിൽ ധരിപ്പിച്ചത്. ഉന്നതതല ഉഭയകക്ഷി യോഗങ്ങളിൽ ഇന്ത്യക്കാർ നേരിടുന്ന ഇത്തരം പ്രതിസന്ധികൾ പരിഹരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഓൺലൈൻ പോർട്ടലായ മദദ് വഴി കരാർ പ്രശ്നം, നഷ്ടപരിഹാരം, കുടിശ്ശിക, തൊഴിലാളി ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 17,848 non-resident Indians without salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.