അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ കൊല്ലപ്പെട്ടത്​ 18 മാധ്യമപ്രവർത്തകർ

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ലോ​ക​ത്ത്​ കൊ​ല്ല​പ്പെ​ട്ട​ത്​ 530 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. ഇ​വ​രി​ൽ 18 പേ​ർ ഇ​ന്ത്യ​യി​ലാ​ണ്. ​വ്യാ​ഴാ​ഴ്​​ച മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ യു​നെ​സ്​​കോ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ.  2012 മു​ത​ൽ 2016 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. കൊ​ല്ല​പ്പെ​ടു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. 2007-2011 കാ​ല​ത്ത്​ കൊ​ല്ല​പ്പെ​ട്ട​ത്​ 316 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ്.

ഇ​വ​രി​ൽ 166 പേ​ർ ടി.​വി ജേ​ണ​ലി​സ്​​റ്റു​ക​ളാ​ണ്. അ​ച്ച​ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ (142), റേ​ഡി​യോ (118), ഒാ​ൺ​ലൈ​ൻ (75). ഏ​റ്റ​വു​മ​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വ​ധി​ക്ക​പ്പെ​ട്ട​ത്​ സി​റി​യ​യി​ലാ​ണ്(86 പേ​ർ). ഇ​റാ​ഖ്​ (46), മെ​ക്​​സി​കോ (37), സോ​മാ​ലി​യ (36), പാ​കി​സ്​​താ​ൻ (30), ബ്ര​സീ​ൽ (29), ഫി​ലി​പ്പൈ​ൻ​സ്, യ​മ​ൻ (21 വീ​തം), അ​ഫ്​​ഗാ​നി​സ്താ​ൻ (20) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. 2012ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വ​ധി​ക്ക​പ്പെ​ട്ട​ത്(124 പേ​ർ).

Tags:    
News Summary - 18 Journalists Killed In India In 5 Years: UNESCO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.