ന്യൂഡൽഹി: പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള കർണാടക അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിെൻറ (എ.എ.ആർ)നീക്കം രാജ്യത്ത് വലിയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഹാഷ്ടാഗ് ക്യാംപയിനുകൾക്ക് വരെ തുടക്കം കുറിച്ചു. എന്നാൽ പൊറോട്ടയിൽ ഇൗടാക്കുന്ന ജി.എസ്.ടിയിൽ വിശദീകരണവുമായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) രംഗത്തെത്തിയിരിക്കുകയാണ്.
പാക്കറ്റുകളിലെത്തുന്ന പൊറോട്ടയ്ക്കാണ് ജി.എസ്.ടി വര്‍ധിപ്പിച്ചതെന്നാണ് ഇവർ പറയുന്നത്. കടകളില്‍ വില്‍ക്കുന്ന പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി.എസ്.ടി മാത്രമാണ് ഈടാക്കുക. കേടുകൂടാതിരിക്കാനുള്ള വസ്തുക്കള്‍ ചേര്‍ത്ത് പാക്കറ്റിലിറക്കുന്ന പൊറോട്ട സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണ് വാങ്ങുന്നതെന്നും അതിനാല്‍ പുതുക്കി നിശ്ചയിച്ച ജി.എസ്.ടി അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നുമാണ് വിശദീകരണം.
ശീതീകരിച്ച് പാക്ക് ചെയ്ത് ലഭിക്കുന്ന ലേയേർഡ് ഫ്ലാറ്റ്ബ്രെഡായ പൊറോട്ട (ഗോതമ്പ്, മലബാർ പൊറോട്ട ഉൽപ്പന്നങ്ങൾ) മൂന്നുമുതൽ ഏഴു ദിവസം കേടുകൂടാതെ സൂക്ഷിക്കാനാകും. എന്നാൽ റൊട്ടി ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊറോട്ട റൊട്ടിയിൽ നിന്ന് വ്യത്യസ്തവും ഒരു പ്രത്യേക ഉൽപ്പന്നവുമാണ്. മനുഷ്യ ഉപഭോഗത്തിനായി ഇത് കൂടുതൽ പ്രോസസ്സ് ചെയ്യേണ്ടതുണ്ടെന്നും, അതിനാൽ 18 ശതമാനം ജി.എസ്.ടി ബാധ്യകമാണെന്നുമാണ് എ.എ.ആർ ഇന്നലെ വ്യക്തമാക്കിയത്.
1/4 With reference to some news items being circulated in a section of media about GST rate on Frozen Parota it is stated that Authority for Advance Ruling (AAR) of Karnataka (A judicial body which decides on a class of GST issues) @nsitharamanoffc @FinMinIndia @ianuragthakur
— CBIC (@cbic_india) June 12, 2020
ഗോതമ്പ് പൊറോട്ടയും മലബാര്‍ പൊറോട്ടയും റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നും ജി.എസ്.ടിയില്‍ വ്യക്തത വരുത്തണമെന്നും കാണിച്ച് ബംഗളൂരു ആസ്ഥാനമായ ഐ.ഡി ഫ്രഷ് ഫുഡ്സ് ആയിരുന്നു എ.എ.ആറിനെ സമീപിച്ചത്. എന്നാല്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
പൊറോട്ട ജി.എസ്.ടി വിഷയം വാർത്തയായതിന് പിന്നാലെ HandsOffPorotta ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായി. കേരള ടൂറിസത്തിെൻറ ഒൗദ്യോഗിക പേജിലടക്കം പൊറോട്ടക്കെതിരായ നീക്കത്തെ എതിർത്ത് പോസ്റ്റുകൾ വന്നിരുന്നു. ഫുഡ് ഫാഷിസമാണെന്നായിരുന്നു പൊറോട്ട പ്രേമികള്‍ വിമര്‍ശനമുയര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.