ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.െഎ.എ) രജിസ്റ്റർ ചെയ്ത ഇസ്ലാമിക് സ്റ്റേറ്റുമായി (െഎ.എസ്) ബന്ധപ്പെട്ട കേസുകളുടെ എണ്ണം 19 ആണെന്ന് കേന്ദ്ര സർക്കാർ പാർലമെൻറിൽ അറിയിച്ചു. ഇതിൽ 11 എണ്ണത്തിൽ കുറ്റപ്പത്രം സമർപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ജി. ആഹിർ വ്യക്തമാക്കി.
രണ്ടു കേസുകൾ കേരളത്തിൽനിന്ന് അഫ്ഗാനിസ്താനിലെ െഎ.എസ് നിയന്ത്രിത മേഖലയിലേക്ക് പോയ 22 പേരെ കാണാതായതുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കളെ െഎ.എസിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടത്തിയ കേസിലെ ആരോപിതനാണ് ഷജീർ മംഗലശ്ശേരിയെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
2016 ജൂണിൽ ഇയാൾ യു.എ.ഇ വഴി അഫ്ഗാനിലെ െഎ.എസ് നിയന്ത്രിത മേഖലയിലേക്ക് പോയതായും എറണാകുളത്തെ പ്രത്യേക എൻ.െഎ.എ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാവാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. െഎ.എസിലേക്ക് ആളെക്കൂട്ടുന്നതിനായി സൈബർ സാധ്യതകൾ ഏറെ ഉപയോഗപ്പെടുത്തുന്നതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ആ മേഖലയിൽ പ്രത്യേക നിരീക്ഷണം ശക്തമാക്കിയതായി ഹൻസ്രാജ് ജി. ആഹിർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.