ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,926 പേർ രോഗമുക്തി നേടി. 224 പേർ രോഗം ബാധിച്ച് മരിച്ചു.
1,03,05,788 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ രോഗം ബാധിച്ചത്. അതിൽ 2,50,183 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 99,06,387 പേർ രോഗത്തിൽ നിന്ന് മുക്തി നേടി. 1,49,218 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണത്തിൽ 10ാം സ്ഥാനത്താണ് ഇന്ത്യ. കേരള, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ആയിരത്തിധികം രോഗികളുള്ളത്.
ഇന്ത്യയിൽ കോവിഡ് വാക്സിന് അംഗീകാരം നൽകാൻ വിദഗ്ധസമിതി ശിപാർശ നൽകിയിരുന്നു. ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും മരുന്ന് നിർമാതാക്കളായ ആസ്ട്ര സെനിക്കയും ചേർന്ന് നിർമിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ഇന്ത്യയിൽ അംഗീകാരം ലഭിക്കുക. പൂണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ നിർമിക്കുക. ഭാരത് ബയോടെകിന്‍റെ കോവാക്സിനും അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.