റോപ് വേയിൽ കേബ്ൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ഡിയോഗർ ജില്ലയിലാണ് അപകടം.
ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ട്രിക്കൂട്ട് ഹിൽസിലെ റോപ്വേയിലാണ് ഞായറാഴ്ച വൈകീട്ട് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് 12 കേബ്ൾ കാറുകൾ റോപ് വേയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവയിൽ കുടുങ്ങിക്കിടക്കുന്ന 48 ആളുകൾക്കായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളുപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അപകടമുണ്ടായ ഉടനെ റോപ് വേ ഒാപറേറ്റർമാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റോപ്‌വേകളിൽ ഒന്നാണ് ട്രികൂട്ട് റോപ്‌വേ. ഈ റോപ്‌വേക്ക് 766 മീറ്റർ നീളമുണ്ട്. മലയുടെ ഉയരം 392 മീറ്ററാണ്. നാലുപേർക്ക് വീതം ഇരിക്കാവുന്ന 25 കേബ്ൾ കാറുകളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.