പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം: രണ്ട് യുവാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് വാട്സ് ആപ് ഗ്രൂപ്പിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ രണ്ടുപേർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. സച്ചിൻ ഗുപ്ത, അൻഷു ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്.

ഇവരെക്കുറിച്ച് വിവരം ലഭിച്ചതിനനസുരിച്ച് ഞായറാഴ്ച രാത്രി പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. മോദിയുടെ ഫോട്ടോ ഉൾപ്പടെ അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ മെസേജുകൾ ഫോർവേഡ് ചെയ്തതിനാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് കേണൽ ഗഞ്ച് പൊലീസ് അറിയിച്ചു. ഐ.ടി ആക്ട് അനുസരിച്ചാണ് യുവാക്കൾക്കെതിരെ കേസെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇവർ നിരവധി വാട്സ് ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തിരുന്നു. തമാശക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാക്കൾ പൊലീസിന് നൽകിയ വിശദീകരണം.

സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ നിയന്ത്രിക്കാൻ സൈബർ പൊലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് നിയന്ത്രണം കർശനമാക്കിയിട്ടുണ്ടെന്ന് സൈബർ പൊലീസ് അറിയിച്ചു. 

Tags:    
News Summary - 2 held for circulating objectionable photos of PM Modi in Prayagraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.