കാൻഗ്ര: ഹിമാചൽ പ്രദേശിലെ ബിർ ബില്ലിങ്ങിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആകാശ് അഗർവാൾ, പൈലറ്റ് വികാസ് കപൂർ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. രാകേഷ് കുമാറിനാണ് പരിക്കേറ്റത്.
സഹായിയായ രാകേഷ് കുമാർ ഗ്ലൈഡർ തള്ളുന്നതിനിടെ കയറിൽ കുടുങ്ങുകയും ഗ്ലൈഡറിന്റെ ബാലൻസ് നഷ്ടപ്പെടുകയുമായിരുന്നു. അഗർവാളും വികാസ് കപൂറും 25-30 അടി ഉയരത്തിൽ നിന്ന് വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. പരിക്കേറ്റ രാകേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പാരാഗ്ലൈഡറിൽ ഘടിപ്പിച്ച വീഡിയോ ക്യാമറയുടെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് കാൻഗ്ര പൊലീസ് സൂപ്രണ്ട് കെ ശർമ്മ പറഞ്ഞു. പൈലറ്റിന്റെ ലോഗ്ബുക്കും അദ്ദേഹത്തിന്റെ പറക്കൽ പരിചയവും അനുഭവത്തിനായി പരിശോധിച്ചുവരികയാണ്. സമീപകാലത്ത് പാരാഗ്ലൈഡറുകൾ ഉൾപ്പെടെ നിരവധി അപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.