യു.എസിൽ ആദിവാസികൾക്കായുള്ള സംരക്ഷിത കേന്ദ്രത്തിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: യു.എസിൽ ആദിവാസികൾക്കായുള്ള സംരക്ഷിത കേന്ദ്രത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് കൊല്ലപ്പെട്ടു. പൊലീസുകാരന് പരിക്കേറ്റു. വടക്ക്-കിഴക്കൻ വാഷിങ്ടണ്ണിലാണ് സംഭവമുണ്ടായത്.

വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കാരി പിൻഹാം, സാച്ചറി ഹോൾട്ട് എന്നിവരാണ് അറസ്റ്റിലായ രണ്ട് പേർ. മൂന്നാമനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

സിയാറ്റിലിൽ നിന്നും 450 കിലോ മീറ്റർ മാറിയാണ് വെടിവെപ്പുണ്ടായ സ്ഥലമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഓഫീസർമാർ തന്നെയാണ് രണ്ട് പേർ കൊല്ലപ്പെട്ട വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. വെടിവെപ്പിൽ പരിക്കേറ്റ പൊലീസ് ഓഫീസർ ആശുപത്രിയിലെ ചികിത്സക്ക് ശേഷം അപകടനില തരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

എഫ്.ബി.ഐ, ബോർഡർ പെട്രോൾ, വാഷിങ്ടൺ സ്റ്റേറ്റ് പെട്രോൾ തുടങ്ങിയ പത്തോളം ഏജൻസികൾ നടത്തിയ പരിശോധനയിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. മൂന്നാമനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 9,000ത്തോളം ആദിവാസികളാണ് പ്രദേശത്തെ സംരക്ഷിത കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന​ത്.

Tags:    
News Summary - 2 people found dead, tribal officer shot on reservation in Washington

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.