കോടതിക്കുള്ളിൽ ജഡ്​ജിയെ ആക്രമിച്ച്​ പൊലീസ്​ ഉദ്യോഗസ്ഥർ; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

പട്​ന: ബിഹാറിൽ കോടതിക്കുള്ളിൽ ജഡ്​ജിയെ ആക്രമിച്ച്​ പൊലീസ്​ ഉദ്യോഗസ്ഥർ. മധുബാനി ജില്ലയിലെ കോടതിയിലാണ്​ സംഭവം. പട്​ന ഹൈകോടതി സംഭവത്തിൽ സ്വമേധയ കേസെടുക്കുകയും സംസ്ഥാന പൊലീസ്​ മേധാവിയോട്​ റിപ്പോർട്ട്​ ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​.

സ്​റ്റേഷൻ ഹൗസ്​ ഓഫീസർ ഗോപാൽ കൃഷ്​ണ, എസ്​.ഐ അഭിമന്യു കുമാർ എന്നിവരാണ്​ ജഡ്​ജിയെ ആക്രമിച്ചത്​. ഇവർക്കെതിരായ കേസ്​ പരിഗണിക്കുന്നവേളയിൽ കോടതി മുറിയിലേക്ക്​ അതിക്രമിച്ച്​ കയറുകയായിരന്നു. തുടർന്ന്​ ജില്ലാ സെഷൻസ്​ ജഡ്​ജി അവിനാഷ്​ കുമാറിനെ ആക്രമിക്കുകയായിരുന്നു​. ജഡ്​ജിയെ ആക്രമിക്കുന്നത്​ തടയാൻ ശ്രമിച്ച അഭിഭാഷകർക്കും സംഭവത്തിൽ പരിക്കേറ്റു.

കേസ്​ സംബന്ധിച്ച്​ തൽസ്ഥിതി റിപ്പോർട്ട്​ സമർപ്പിക്കാൻ ജസ്റ്റിസ്​ രാജൻ ഗുപ്​ത്​, മോഹിത്​ കുമാർ ഷാ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച്​ ഡി.ജി.പിയോട്​ നിർദേശിച്ചു. നവംബർ 29നകം ഡി.ജി.പി തൽസ്ഥിതി റിപ്പോർട്ട്​ സമർപ്പിക്കണം. ഡി.ജി.പിയോട്​ നേരിട്ട്​ കോടതിയിലെത്താനും നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - 2 Policemen Attack Judge In Bihar Court, Allegedly Pointed Gun At Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.