ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ രണ്ട് ആർ.പി.എഫ് കോൺസ്റ്റബിൾമാർ ട്രെയിൻ തട്ടി മരിച്ചു. ഹെഡ് കോൺസ്റ്റബിൾമാരായ അശോക് കുമാർ (56), നവരാജ് സിങ് (40) എന്നിവരാണ് മരിച്ചത്.
സാങ്ക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗ്വാളിയോർ-ആഗ്രാ പാസഞ്ചർ ട്രെയിനുകൾ പരിശോധിക്കാൻ പോകവെ ഡൽഹിയിൽ നിന്ന് വന്ന തുരന്തോ എക്‌സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥനായ ഹരികിഷൻ മീന പറഞ്ഞു.
മറുവശത്തെ ട്രാക്കിൽ ഒരു ചരക്ക് ട്രെയിൻ നിർത്തിയിട്ടിരുന്നതിനാൽ ഇവർക്ക് സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെടാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.