പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലെ മിർത്തൽ കന്റോൺമെന്റിൽ സൈനികന്റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു.
തിങ്കളാഴ്ച പുലർച്ചെ പശ്ചിമ ബംഗാളിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള രണ്ട് ഹവിൽദാർമാർക്ക് നേരെ 22 കാരനായ ജവാൻ വെടിയുതിർത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് വർഷമായി കരസേനയിൽ സേവനമനുഷ്ഠിക്കുന്ന ജവാൻ തന്റെ ആയുധം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു. എന്താണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
തങ്ങൾ ഉറങ്ങുമ്പോൾ വെടിയൊച്ച കേട്ടതായി നായിക് റാങ്കിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥൻ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പരിക്കേറ്റവരെ പത്താൻകോട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പൊലീസും ആർമി ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.