കോലാർ: കർണാടകയിലെ കോലാറിൽ 20ഓളം കുരങ്ങുകൾക്ക് വിഷം നൽകിയശേഷം തുണിച്ചാക്കിലാക്കി റോഡരികിൽ തള്ളിയനിലയിൽ. കൊടും ക്രൂരത ചെയ്തത് ആരാണെന്ന കാര്യം വ്യക്തമല്ല.
വനംവകുപ്പ് അധികൃതർ കുരങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.
റോഡരികിൽ തള്ളിയ തുണിച്ചാക്കുകൾ യുവാക്കൾ പരിശോധിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വിഷം അകത്തുചെന്ന നിരവധി കുരങ്ങുകൾ ചത്തിരുന്നു. ചില കുരങ്ങുകൾ ശ്വാസം ലഭിക്കാതെ പിടയുകയായിരുന്നു.
സംഭവത്തിൽ കർണാടക പൊലീസ് ഇടപെട്ടു. ജില്ല ഭരണകൂടം, വനം വകുപ്പ്, മൃഗസംരക്ഷണ ബോർഡ് എന്നിവരെ പ്രതിയാക്കി പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്.
ഈ വർഷം ജൂലൈയിൽ കർണാടകയിലെ ഹസ്സൻ ജില്ലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. 30ഓളം കുരങ്ങുകൾ കൊല്ലപ്പെട്ട നിലയിലും 20 എണ്ണത്തിനെ പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. കുരങ്ങുകൾക്ക് വിഷം നൽകിയ ശേഷം അടിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.