ന്യൂഡൽഹി: വിനിമയം നിരോധിച്ച 2,000 രൂപ നോട്ടുകൾ ഇനിയും കൈവശമുള്ളവർക്ക് മാറ്റിയെടുക്കാൻ പുതിയ രീതി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇൻഷുർ ചെയ്ത തപാലായി ഈ നോട്ടുകൾ തിരുവനന്തപുരം അടക്കം റിസർവ് ബാങ്കിന്റെ നിശ്ചിത മേഖല ഓഫിസുകളിലേക്ക് അയച്ചാൽ തത്തുല്യ തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
ഈ ഓഫിസുകളിൽ നേരിട്ടുകൊടുത്ത് മാറ്റിയെടുക്കാനുള്ള സൗകര്യത്തിന് പുറമെയാണിത്. റിസർവ് ബാങ്ക് മേഖല ഓഫിസുകളിൽനിന്ന് ഏറെ അകലെ താമസിക്കുന്നവർക്ക് ഉപകാരപ്പെടാനും ക്യൂ ഒഴിവാക്കാനുമുള്ള സൗകര്യമെന്ന നിലയിലാണ് പുതിയ ക്രമീകരണം. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 97 ശതമാനം നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.