25 ലക്ഷത്തിന്‍െറ പുത്തന്‍ നോട്ടുകള്‍ ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍

മുംബൈ: 25 ലക്ഷത്തിന്‍െറ പുതിയ 2,000 രൂപ നോട്ടുകളുമായി ദുബൈയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ചൊവ്വാഴ്ച അര്‍ധരാത്രി ദുബൈയിലേക്ക് പോകാന്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മലയാളി ആരിഫ് കോയാന്‍െറയാണ് പിടിയിലായത്.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിറച്ച 13ഓളം കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പണം.

2,000ത്തിന്‍െറ 1,250 നോട്ടുകള്‍ വെള്ളക്കടലാസുകൊണ്ടുണ്ടാക്കിയ 52 കവറുകളിലാക്കി പെട്ടികളില്‍ ഒളിച്ചുവെക്കുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. പണം ഒളിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആരിഫ് കുറ്റമേറ്റതായി അധികൃതര്‍ പറഞ്ഞു. ആരിഫ് പിടിയിലാകുന്നതിന് തൊട്ടുമുമ്പ് 43.97 ലക്ഷം രൂപയുടെ വിദേശ കറന്‍സികളുമായി മൂന്ന് ഹൈദരാബാദ് സ്വദേശികളെ കസ്റ്റംസ് പിടികൂടിയിരുന്നു.

ശൈഖ് വഹീദ് അലി, മുഹമ്മദ് സുഹൈല്‍, ശൈഖ് പാഷ എന്നിവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹൈദറാബാദില്‍നിന്നുള്ള വിമാനത്തില്‍ വന്നിറങ്ങിയ ഇവരില്‍നിന്ന് 1.39 ലക്ഷത്തിന്‍െറ സൗദി റിയാല്‍, 5.65 ലക്ഷത്തിന്‍െറ യു.എ.ഇ ദിര്‍ഹം, 14,000 ആസ്ട്രേലിയന്‍ ഡോളര്‍ എന്നിവയാണ് കണ്ടെടുത്തത്.ദിനപത്രത്തില്‍ പൊതിഞ്ഞ നിലയില്‍ ബാഗില്‍നിന്നാണ് പണം കണ്ടത്തെിയത്. സൗദിയില്‍നിന്ന് ഒരാഴ്ച മുമ്പ് കൊണ്ടുവന്ന കറന്‍സികള്‍ രൂപയാക്കി മാറ്റാനാണ് മുംബൈയില്‍ എത്തിയതെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    
News Summary - 2000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.