മുംബൈ: ദേശീയഗാനം ആലപിക്കെ എഴുന്നേറ്റുനിൽക്കാതിരുന്നതിന് അഞ്ചംഗ കുടുംബത്തെ സിനിമാശാലയിൽനിന്ന് പുറത്താക്കിയ സംഭവം രാജ് താക്കറെയുടെ എം.എൻ.എസും അക്ബറുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും (മജ് ലിസ്) തമ്മിലുള്ള പോരായി മാറുന്നു. ശനിയാഴ്ച കുർളയിലെ പി.വി.ആർ തിയറ്ററിൽ സിനിമ കാണാനെത്തിയ മൂന്ന് സ്ത്രീകളും കുട്ടിയും ഉൾപ്പെട്ട കുടുംബത്തെയാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തതിന് മറ്റു പ്രേക്ഷകർ ഇറക്കിവിട്ടത്. 2003 മുതൽ മഹാരാഷ്ട്രയിൽ ഏതു ചടങ്ങിനു മുമ്പും തിയറ്ററുകളിലും ദേശീയഗാനം നിർബന്ധമാണ്. സിനിമക്കു മുമ്പ് എന്തിനാണ് തിയറ്ററുകളിൽ ഈ നാടകമെന്ന് ചാനൽ ചർച്ചക്കിടെ മജ്ലിസ് എം.എൽ.എ ഇംതിയാസ് ജലീൽ ചോദിച്ചതോടെയാണ് വിവാദം വഴിമാറുന്നത്.
മജ്ലിസിെൻറയും ഇംതിയാസ് ജലീലിെൻറയും ദേശഭക്തിയെ ചോദ്യംചെയ്ത് എം.എൻ.എസ് തെരുവിലിറങ്ങി. ജലീലിനോട് ഇന്ത്യവിടാൻ ആവശ്യപ്പെട്ട എം.എൻ.എസ് പ്രവർത്തകർ മജ്ലിസിെൻറ കൊടി കത്തിച്ചു. ഇംതിയാസ് ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും എം.എൻ.എസ് ആവശ്യപ്പെട്ടു.
ദേശത്തെ ആദരിക്കാൻ കഴിയില്ലെങ്കിൽ ഇംതിയാസ് ജലീലിനെ നാടുകടത്തണമെന്നും പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ അമയ് ഖോപ്കർ പറഞ്ഞു. മുസ്ലിം കുടുംബമായതിനാലാണ് തിയറ്ററിൽനിന്ന് പുറത്താക്കിയതെന്ന വാദവുമായി മജ്ലിസിലെ മറ്റൊരു എം.എൽ.എ ആയ വാരിസ് പഠാൺ വിവാദം കൊഴുപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.