സൽമാൻ ഖാന്‍റെ ശിക്ഷ ബോംബെ ഹൈകോടതി റദ്ദാക്കി

സൽമാൻ ഖാന്‍റെ ശിക്ഷ ബോംബെ ഹൈകോടതി റദ്ദാക്കി

മുംബൈ: വാഹനാപകട കേസില്‍ ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ശിക്ഷ ബോംബെ ഹൈകോടതി റദ്ദാക്കി. സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷയാണ് ഹൈകോടതി റദ്ദാക്കിയത്. വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ ഉണ്ടായിയെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. സൽമാനെതിരായ മൊഴി വിശ്വസനീയമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

കോടതിയിൽ നേരിട്ട് ഹാജരാകാൻ സല്‍മാന്‍ ഖാനോട് കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരക്ക് ബോംബൈ ഹൈകോടതിയിൽ സൽമാൻ ഖാൻ ഹാജരായതിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. സൽമാനാണ് കാറോടിച്ചതെന്നോ  സംഭവസമയത്ത് മദ്യപിച്ചിരുന്നുവെന്നോ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല എന്ന് ബുധനാഴ്ച ജസ്റിസ് എ.ആർ ജോഷി അഭിപ്രായപ്പെട്ടിരുന്നു. വാഹനാപകട കേസില്‍ മുഖ്യസാക്ഷിയും നടന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്ന പൊലീസ് കോണ്‍സ്റ്റബ്ള്‍ രവീന്ദ്ര പാട്ടീലിന്‍െറ മൊഴി വിശ്വാസയോഗ്യമല്ല. കേസ് സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നു പറഞ്ഞ കോടതി, നിരപാധിത്വം തെളിയിക്കേണ്ട കാര്യം ഹരജിക്കാരനില്ലെന്നും വ്യക്തമാക്കി.  

2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് സല്‍മാന്‍ ഖാന്‍ കാറോടിച്ചുവെന്നും അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിയുടെ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നുമാണ് കേസ്. അപകടത്തില്‍ ബേക്കറി ജീവനക്കാരന്‍ മരിക്കുകയും മറ്റ് നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.