വാഷിങ്ടൺ: വൻ തോതിൽ വായു മലിനീകരണം സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ പട്ടിക യു.എസ് ബഹിരാകാശ സ്ഥാപനമായ നാസ പുറത്തുവിട്ടു. ഇന്ത്യയിലെ പല നഗരങ്ങളിലും മലിനീകരണ വാതകമായ നൈട്രജൻ ഡയോക്സൈഡിന്‍റെ തോത് ഉയരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നൈട്രജൻ ഡയോക്സൈഡിന്‍റെ പുറന്തള്ളൽ വർധിച്ചു വരുന്നതായും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ 2004ൽ നാസ നടത്തിയ പഠനങ്ങളുടെ ഫലം വ്യക്തമാക്കുന്നു.
മലിനീകരണം ഉണ്ടാക്കുന്ന വാതകമായ നൈട്രജൻ ഡയോക്സൈഡ് പുറത്തുവിടുന്നതിൽ ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളാണ് മുന്നിലുള്ളത്. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന വാതകമാണ് നൈട്രജൻ ഡയോക്സൈഡ്. വാഹനങ്ങളും വ്യവസായശാലകളും വൻതോതിലാണ് ഈ വാതകം പുറന്തള്ളുന്നത്.
ഭൂമിയിലെ വിവിധ പ്രദേശത്തെ അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്‍റെ അളവ് ചുവപ്പ് നിറത്തിൽ നാസ പുറത്തിറക്കിയ പട്ടികയിൽ ദൃശ്യമാണ്. 2005 മുതൽ 2010 വരെയുള്ള കാലയളവിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും മലിനീകരണ വാതകം പുറത്തുവിടുന്നത് കുറച്ചിട്ടുണ്ട്. ചൈനയിലെ ബീജിങ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ വാതകം പുറന്തള്ളുന്നത് കുറഞ്ഞെങ്കിലും രാജ്യത്തെ മറ്റ് നഗരങ്ങളിൽ കുറവ് വന്നിട്ടില്ല. 20 മുതൽ 50 ശതമാനം വരെയാണ് മലനീകരണത്തിന്‍റെ വർധനവ്.
മധ്യേഷ്യയിൽ സിറിയ ഉൾപ്പെടുന്ന മേഖലയിൽ നൈട്രജൻ ഡയോക്സൈഡിന്‍റെ പുറന്തള്ളൽ കുറയാൻ കാരണം ജനസംഖ്യയുടെ കുറവും ആഭ്യന്തര യുദ്ധവുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.