ന്യൂഡല്‍ഹി: അത്യാധുനിക റഷ്യന്‍നിര്‍മിത എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ 39,000 കോടി അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും പങ്കെടുക്കുന്ന ഉച്ചകോടി മോസ്കോയില്‍ ഡിസംബര്‍ 24ന് നടക്കാനിരിക്കെയാണ് വന്‍തുകയുടെ പ്രതിരോധകരാറിന് മനോഹര്‍ പരീകര്‍ അധ്യക്ഷനായ ഡിഫെന്‍സ് അക്വിസിഷന്‍സ് കൗണ്‍സില്‍ (ഡി.എ.സി) അംഗീകാരം നല്‍കിയത്. 400 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുവിമാനങ്ങള്‍, ചാരവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയൊക്കെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ്-400 മിസൈലുകള്‍. സൈനികസംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇവ ഇന്ത്യക്കു ലഭിക്കാനും സമയമെടുക്കും. മൂന്നെണ്ണം പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും. ചൈനീസ് അതിര്‍ത്തിയോടുചേര്‍ന്നാകും രണ്ടെണ്ണം. ചൈനക്കുശേഷം ഇന്ത്യയാണ് എസ്-400 മിസൈലുകള്‍ക്ക് റഷ്യയുമായി കരാറിലത്തെിയ രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.