ബിൽ പാസായതിൽ സന്തോഷം, പക്ഷെ എന്‍റെ മകൾക്ക് നീതി ലഭിച്ചില്ല- ജ്യോതി സിങിന്‍റെ മാതാവ്

ന്യൂഡൽഹി: ജുവനൈൽ ജസ്റ്റിസ് ബിൽ രാജ്യസഭയിൽ പാസായതിൽ സന്തോഷമുണ്ടെന്ന് ഡൽഹിയിലെ ബസിൽ ബലാൽസംഗത്തിനിരയായ ജ്യോതി സിങിന്‍റെ മാതാവ് ആശാദേവി. ഭേദഗതികൾ പാസായതിൽ സന്തോഷമുണ്ട്. എന്നാൽ ഞങ്ങളുടെ മകൾക്ക് നീതി ലഭിച്ചില്ല. മകളോട് ഏറ്റവും ക്രൂരമായ പെരുമാറിയ കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ഞങ്ങളുടെ അഭ്യർഥന ആരും ചെവിക്കൊണ്ടില്ലെന്ന് ആശാദേവിയും ഭർത്താവ് ബദ്രി സിങ് പാണ്ഡെയും മാധ്യമങ്ങളോട് പറഞ്ഞു.

ബില്ലിന്‍റെ ചർച്ചക്ക് സാക്ഷികളാകാൻ രാജ്യസഭയിലെ സന്ദർശക ഗ്യാലറിയിൽ ഇരുവരും എത്തിയിരുന്നു. മകൾ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള ചർച്ച ഹെഡ്ഫോണിൽ കേട്ടുകൊണ്ട് പൂർണമായും സഭാനടപടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജ്യോതിസിങിന്‍റെ മാതാപിതാക്കൾ ഇരുന്നത്. മുഴുവൻ സമയവും ഒരു വനിതാഗാർഡ് ഇവരെ അനുഗമിച്ചിരുന്നു.  ഗ്യാലറിയിലെത്തുന്നതിന് മുമ്പ് പാർലമെന്‍ററി കാര്യമന്ത്രി മുക്താർ അബാസ് നഖ്് വിയേയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ഇവർ സന്ദർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.