ലാഹോര്‍: പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ കൊച്ചുമകളുടെ വിവാഹത്തില്‍ പിങ്ക് നിറത്തിലുള്ള രാജസ്ഥാനി തലപ്പാവായിരുന്നു ശ്രദ്ധാകേന്ദ്രം. മറ്റൊന്നുംകൊണ്ടല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചതുകൊണ്ടാണ് ഇതിനിത്ര വാര്‍ത്താമൂല്യം. വെള്ളിയാഴ്ച പാകിസ്താനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് നവാസ് ശരീഫിന് മോദി തലപ്പാവ് സമ്മാനിച്ചത്.
തലപ്പാവണിഞ്ഞ് ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ത്യ-പാക് സമാധാനം പുന$സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളോട് ശരീഫിന്‍െറ ആത്മാര്‍ഥതയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവെള്ളിയാഴ്ചയാണ് മോദി മോസ്കോയില്‍നിന്ന് മടങ്ങവെ പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ഞായറാഴ്ചയായിരുന്നു കൊച്ചുമകള്‍ മെഹ്റുന്നീസയും പ്രമുഖ വ്യവസായി ചൗധരി മുനീറിന്‍െറ മകന്‍ റഹീല്‍ മുനീറും തമ്മിലുള്ള വിവാഹം.
പേരക്കുട്ടിക്ക് വിവാഹാശംസ നേര്‍ന്ന മോദി ശരീഫിന് തലപ്പാവ് സമ്മാനിക്കുകയായിരുന്നു. ശരീഫിന് പിറന്നാളും പേരക്കുട്ടിയുടെ വിവാഹവും ഒരുമിച്ചത് ഇരട്ടിമധുരമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സൗദി അറേബ്യയില്‍നിന്നുള്ള വിശിഷ്ടാതിഥികളടക്കം 2000 പേര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിദ്യാര്‍ഥികളാണ് വധൂവരന്‍മാര്‍. യു.എ.ഇ, ലണ്ടന്‍ എന്നിവിടങ്ങളിലും വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.