ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം തടയാന്‍ ഡൽഹി സര്‍ക്കാര്‍ കൊണ്ടുവരുന്ന വാഹന നിയന്ത്രണത്തിന്‍റെ പരീക്ഷണ ഓട്ടം ഇന്ന്. ജനുവരി ഒന്ന് മുതലാണ് വാഹന നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്. ഇതിന് മുന്നോടിയായായി ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് എട്ട് വരെയാണ് പുതിയ പരിഷ്കാരം പരീക്ഷിക്കുക. ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളും സർക്കാർ സംഘടിപ്പിച്ചു.
വാഹനങ്ങളുടെ രജിട്രേഷന്‍ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഇനിമുതൽ ഡൽഹിയിൽ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ സാധിക്കൂ. ആംബുലന്‍സിനും രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കുമെങ്കിലും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. സ്ത്രീകളും ചെറിയ കുട്ടികളും സഞ്ചരിക്കുന്ന വാഹനങ്ങളെയും നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം തെറ്റിക്കുന്നവർക്ക് രണ്ടായിരം രൂപയാണ് പിഴ. എല്ലാ ഇരുചക്ര വാഹനങ്ങളേയും നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരീക്ഷണ ഓട്ടം നടത്തുന്ന ദിനത്തിൽ നാലുചക്ര വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കില്ല. വൈദ്യസഹായത്തിനും മറ്റുമായി ഏർപ്പെടുത്തിയ ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് ഡൽഹി പൊലീസ് കമ്മിഷണർ ബി.എസ് ബസി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.