ന്യൂഡല്‍ഹി: ഫോണിലോ ഇ-മെയിലിലോ ആവശ്യപ്പെടുന്നവരോട് സാമ്പത്തികവിവരം വെളിപ്പെടുത്തരുതെന്ന് ആദായനികുതി വകുപ്പ് നികുതിദായകരോടാവശ്യപ്പെട്ടു. അത്തരത്തില്‍ വിവരം ശേഖരിക്കാന്‍ ശ്രമമുണ്ടാകുകയാണെങ്കില്‍ പരാതി നല്‍കണമെന്നും നിര്‍ദേശമുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം പൂര്‍ത്തിയായതോടെ റീഫണ്ടിന് സഹായിക്കല്‍, ഐ.ടി.ആര്‍ ഉറപ്പാക്കല്‍ എന്നീ വാഗ്ദാനങ്ങള്‍ നല്‍കി നികുതിദായകരുടെ സാമ്പത്തികവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമമുണ്ടാകുമെന്നത് മുന്‍കൂട്ടി കണ്ടാണ് അറിയിപ്പ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, വണ്‍ടൈം പാസ്വേഡ് എന്നിവ ആവശ്യപ്പെട്ടുള്ള മെയിലുകള്‍ക്കോ ഫോണ്‍കാളുകള്‍ക്കോ മറുപടി അയക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്. നികുതിദായകരില്‍നിന്ന് ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ വകുപ്പ് ഒരു വിവരവും ശേഖരിക്കുന്നില്ല. അത്തരം വിവരശേഖരണത്തിനുള്ള ശ്രമങ്ങള്‍ പരാതിപ്പെടണമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.