മുൻ എം.പി.സിരിസില രാജയ്യയുടെ വീട്ടില്‍ തീപിടിത്തം; മരുമകളും പേരക്കുട്ടികളും മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിലെ വാറംഗലില്‍ കോണ്‍ഗ്രസ് മുന്‍ എം.പി ഡോ.സിരിസില രാജയ്യയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ നാലു പേര്‍ മരിച്ചു. രാജയ്യയുടെ മരുമകള്‍ സരിക, പേരക്കുട്ടികളായ അഭിനയന്‍, അയന്‍, ശ്രീയന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രഥമിക നിഗമനം. വിശദാംശങ്ങൾ അറിവായിട്ടില്ല. അപകടസമയത്ത് എം.പിയും മകനും വീട്ടിലുണ്ടായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാറംഗല്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് സിര്‍സില രാജയ്യ. കഴിഞ്ഞ തവണ ലോക്‌സഭാംഗമായിരുന്ന രാജയ്യ വാറംഗല്‍ മണ്ഡലത്തില്‍ അടുത്തിടെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് അപകടമുണ്ടായത്.

രാജയ്യയുടെ മകനുമായുള്ള സരികയുടെ വിവാഹം നടന്നത് 2002ലാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സരിക ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഭർത്താവിനെതിരെ കേസ് കൊടുക്കുകയും മക്കളോടൊത്ത് എം.പിയുടെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.