വര്‍ഗീയതക്കെതിരെ പാര്‍ട്ടികളുടെ പൊതുവേദി വേണം –ടീസ്റ്റ

ന്യൂഡല്‍ഹി: ഭൂരിപക്ഷ വര്‍ഗീയത വഴി ഫാഷിസത്തിലേക്ക് ഇന്ത്യ നീങ്ങുന്നുവെന്ന് ആശങ്കപ്പെടണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്. ഭരണഘടനാ പദവി വഹിക്കുന്നവര്‍ അധികാരവും വിദ്വേഷത്തിന്‍െറ ഭാഷയും ഉപയോഗിച്ച് ജനങ്ങളെ പേടിപ്പിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളിലേക്ക് പോവുക മാത്രമാണ് രക്ഷാവഴി. വര്‍ഗീയതക്കെതിരെ പാര്‍ട്ടികള്‍ക്കിടയില്‍ പൊതുവേദി ഉണ്ടാകണം. ഒരു പാര്‍ട്ടിക്കു മാത്രമായി ഇന്നത്തെ വര്‍ഗീയശൈലിയെ നേരിടാന്‍ കഴിയില്ളെന്ന് ടീസ്റ്റ പറഞ്ഞു.
ആനുകാലിക പഠനങ്ങള്‍ക്കായുള്ള രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ടീസ്റ്റ സെറ്റല്‍വാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിറ്റ്ലറുടെ ഭാഷയാണെന്ന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുമാര്‍ ഖേത്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുവര്‍ത്തിച്ച രീതികളുടെ പഴുതും അവസരവും ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പി ഹിന്ദുത്വത്തിന് അടിത്തറപണിതതെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ മുകുള്‍ കേശവ് പറഞ്ഞു.
വികസനത്തെക്കുറിച്ചും ആധുനികവത്കരണത്തെക്കുറിച്ചും അടിക്കടി പറഞ്ഞുകൊണ്ടേയിരിക്കുന്നവര്‍ക്ക് കരുണയുടെയും സഹിഷ്ണുതയുടെയും മാനസിക വികാസമുണ്ടോ എന്നത് പ്രധാനമാണെന്ന് പ്രമുഖ ഗാന്ധിയന്‍ പി.വി. രാജഗോപാല്‍ പറഞ്ഞു. ബാഹ്യമായ വികസനത്തിനും ആഡംബരങ്ങള്‍ക്കുമപ്പുറം, സ്വാതന്ത്ര്യത്തിന്‍െറ അര്‍ഥം മറ്റൊന്നാണ്. അധികാര വികേന്ദ്രീകരണം, ജീവനോപാധി സ്വയംനിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ ഏറെ പ്രധാനമാണെന്ന് രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.