മോദിക്കെതിരെ അദ്വാനിയും ജോഷിയും

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ ബി.ജെ.പിയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷിയും എല്‍.കെ. അദ്വാനിയും  രംഗത്തത്തെി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയില്‍നിന്ന് പാര്‍ട്ടി നേതൃത്വം പാഠംപഠിച്ചില്ളെന്ന് അദ്വാനി, ജോഷി, ശാന്തകുമാര്‍, യശ്വന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തോല്‍വിക്ക് എല്ലാവരും ഉത്തരവാദികളാണെന്ന് പ്രസ്താവിക്കുക വഴി ആരെയും ഉത്തരവാദികളാക്കാതിരിക്കുക എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടി നിര്‍ജീവമാക്കപ്പെട്ടു. ഒരുപിടി ആളുകള്‍ക്കുമുന്നില്‍ മുട്ടുകുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. ചിലര്‍ക്കുമുന്നില്‍ മുട്ടുകുത്താന്‍ ഇടയായ സാഹചര്യങ്ങളും അഭിപ്രായ ഐക്യമെന്ന രീതി ഇല്ലാതായതും വിലയിരുത്തപ്പെടണം. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ചുമതലയുണ്ടായിരുന്ന അതേ നേതാക്കള്‍തന്നെയായിരിക്കരുത് തോല്‍വിയെക്കുറിച്ച് വിലയിരുത്തുന്നത് -പ്രസ്താവന തുടര്‍ന്നു. ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് ശേഷം, പാര്‍ട്ടി ഒരുമിച്ചാണ് തോല്‍ക്കുന്നതും ജയിക്കുന്നതുമെന്ന് പറഞ്ഞ് ജെയ്റ്റ്ലി അമിത് ഷായെയും മോദിയെയും പ്രതിരോധിച്ചിരുന്നു.
പ്രസ്താവന പുറത്തിറക്കുന്നതിന് മുമ്പ് ജോഷിയുടെ വീട്ടില്‍വെച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറിയും ആര്‍.എസ്.എസ് നേതാവ് കെ.എന്‍. ഗോവിന്ദാചാര്യയും ചര്‍ച്ച നടത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.