വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 15 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു വിക്ഷേപണം. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഏരിയന്‍ 5 േറാക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ജിസാറ്റ് 15 നൊപ്പം സൗദി അറേബ്യയുടെ അറബ്സാറ്റ് 6ബിയും വിക്ഷേപിച്ചു.

 3164 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജി സാറ്റ് 15. വാര്‍ത്താ വിനിമയത്തിനുള്ള 24 ട്രാന്‍സ്പോണ്ടറുകളും ദിശനിര്‍ണയ സൗകര്യത്തിനുള്ള സംവിധാനങ്ങളും (ഗഗന്‍) ഉപഗ്രഹത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.