​െപട്രോൾ,ഡീസൽ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ വില ലിറ്റിന് 36 പൈസയും ഡീസൽ ലിറ്ററിന് 87 പൈസയുമാണ് കൂട്ടിയത്.പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അന്താരാഷ്ട്ര വിപണി വില അനുസരിച്ച് രണ്ടാഴ്ച കൂടുേമ്പാൾ എണ്ണക്കമ്പനികൾ ഇന്ധനവില പുന:ക്രമീകരിക്കാറുണ്ട്. ഒക്ടോബർ 31 നാണ് ഏറ്റവും ഒടുവിൽ എണ്ണ വില  പുതുക്കി നിശ്ചയിച്ചത്.അന്ന് പെട്രോളിന് 50 പൈസ കുറക്കുകയും ഡീസൽ വില മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു.

അധികവരുമാനം കെണ്ടത്തുന്നതിനായി ഇൗ മാസം ആദ്യം എണ്ണയുടെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കൂട്ടിയിരുന്നു> െപട്രോൾ ലിറ്ററിന് 1.60 രൂപയും ഡീസൽ ലിറ്ററിന് 40 പൈസയുമാണ് നികുതി വർധിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.