ജമ്മുകശ്മീർ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ മലയാളി വനിതാ പൈലറ്റും

ജമ്മു: ജമ്മു -കശ്മീരിലെ കത്രയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി വനിതാ പൈലറ്റ് അടക്കം ഏഴുപേർ മരിച്ചു.  വൈഷ്ണോദേവി ക്ഷേത്ര ദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. ആറ്റിങ്ങൽ ആവനവഞ്ചേരി സ്വദേശി സുമിത വിജയനാണ് മരിച്ച മലയാളി പൈലറ്റ്. വ്യോമസേനയിൽ നിന്ന് രാജിവെച്ച് സുമിത ഹെലികോപ്റ്റർ കമ്പനിയിൽ ചേരുകയായിരുന്നു. ഹിമാലയൻ ഹെലി സർവീസിൻെറ ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.

മൂടൽമഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തകർന്ന് നിലത്ത് വീണയുടൻ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ മേഖലയിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഇതുകാരണം പല വിമാനങ്ങൾക്കും ജമ്മു എയർപോർട്ടിൽ ഇറങ്ങാനായിരുന്നില്ല.

ഇന്ത്യയിലെ പ്രധാന തീർഥാടക കേന്ദ്രങ്ങളിലൊന്നായ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ആയിരത്തോളം പേരാണ് ദിനം പ്രതി സന്ദർശനത്തിനെത്തുന്നത്.  നവരാത്രി നാളുകളിൽ ലക്ഷങ്ങൾ ഇവിടെ തീർഥാടനത്തിനെത്തിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.