പെണ്‍കുട്ടിയോട് സംസാരിച്ച യുവാവിന് ബജ്റംഗ്ദളിന്‍െറ മര്‍ദനം

മംഗളൂരു: നഗരത്തില്‍ ഫോറം ഫിസ മാളില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചുനിന്ന യുവാവിനെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു. ഉഡുപ്പി സ്വദേശി ഹര്‍ഷദ് (21) ആണ് അക്രമത്തിനിരയായത്. മറ്റൊരു മതവിഭാഗത്തിലെ പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് ഹര്‍ഷദ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലായി.
മാളിലൂടെ ഒരുമിച്ച് സംസാരിച്ചുനീങ്ങിയ ഇരുവരെയും പിന്തുടര്‍ന്ന സംഘം പെണ്‍കുട്ടിയോട് സ്ഥലം വിടാന്‍ ആവശ്യപ്പെട്ട ശേഷം യുവാവിനെ വളഞ്ഞ് മര്‍ദിക്കുകയായിരുന്നു. ഹര്‍ഷദിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് പ്രതികരണമില്ലാത്തതിനത്തെുടര്‍ന്ന് പെണ്‍കുട്ടി പാണ്ടേശ്വരം പൊലീസില്‍ പരാതി നല്‍കി.
പൊലീസ് മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അഞ്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കുഞ്ചത്തുബയലിലെ ചേതന്‍ (23), ശൃംഗേരിയിലെ രക്ഷിത്കുമാര്‍ (21), കണ്ടുകഹെരെയിലെ അശ്വിന്‍ രാജ് (21), കാര്‍ക്കളയിലെ സുഷാന്ത് ഷെട്ടി (23), കാര്‍ സ്ട്രീറ്റിലെ ശരത് കുമാര്‍ (20) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.