സേനാധിപ സമിതിക്ക് സ്ഥിരം ചെയര്‍മാന്‍ വരുന്നു


ന്യൂഡല്‍ഹി: സൈന്യത്തിന്‍െറ മൂന്നു വിഭാഗങ്ങളുടെയും മേധാവികള്‍ ഉള്‍പ്പെട്ട സമിതിക്ക് സ്ഥിരം ചെയര്‍മാനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രത്തിന് സൈനിക കാര്യങ്ങളില്‍ പ്രധാന ഉപദേശകന്‍ സമിതി ചെയര്‍മാനായിരിക്കും. നാലു വര്‍ഷം മുമ്പ് നരേഷ്ചന്ദ്ര കര്‍മസമിതി നല്‍കിയ ശിപാര്‍ശ പ്രകാരമാണ് തുടര്‍നടപടി. ചെയര്‍മാന്‍ നിയമന നടപടിക്ക് അടുത്തയാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസ് തത്ത്വത്തില്‍ അംഗീകാരം നല്‍കും. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. കര, നാവിക, വ്യോമസേനാ മേധാവികളുടെ തത്തുല്യ റാങ്ക് സേനാധിപ സമിതി അധ്യക്ഷന് നല്‍കും. പ്രതിരോധ വകുപ്പിലേക്ക് യുദ്ധസാമഗ്രികള്‍ വാങ്ങുന്നതിന്‍െറ ഉത്തരവാദിത്തം ഈ ചെയര്‍മാനായിരിക്കും. മൂന്നു സേനാ മേധാവികളില്‍ ഏറ്റവും സീനിയറെ സേനാധിപ സമിതി അധ്യക്ഷനായി നിയമിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇനി മേധാവിമാരില്‍ ഒരാള്‍തന്നെ ചെയര്‍മാനാകണമെന്നില്ല. മൂന്നു വിഭാഗങ്ങളില്‍നിന്നായി ഒരാളെ പ്രത്യേകമായി തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.