പട്ന: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, പ്രാദേശിക കക്ഷികള്‍ എന്നിവ ഉള്‍പ്പെടുന്ന വിശാല ഐക്യം രൂപപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ജനതാദള്‍-യു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. ചില പാര്‍ട്ടികളുടെ ലയനം, ചിലരുമായി സഖ്യം, മറ്റു ചിലരുമായി തെരഞ്ഞെടുപ്പു ധാരണ എന്നിവയിലൂടെ വിശാല ഐക്യം ഉണ്ടാക്കാന്‍ സാധിക്കും.
ഐക്യത്തിന്‍െറ ആശയവും ഭരണത്തിന് പൊതുപരിപാടിയും മുന്നോട്ടുവെച്ച് ഇത് സാധ്യമാക്കാം. ഇത്തരമൊരു സഖ്യം സാധ്യമായാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയസാധ്യത ഇല്ലാതാവും.
അതേസമയം, ഈ കൂട്ടായ്മയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന അവകാശവാദമൊന്നും ആര്‍ക്കും ഉണ്ടാവില്ല. അതിനു തക്ക ശേഷി ആര്‍ക്കാണെന്ന് ജനങ്ങള്‍ തീരുമാനിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനാണെന്ന് അവകാശപ്പെട്ടിരുന്നല്ളോ എന്ന ചോദ്യത്തിന്, അത് അന്നത്തെ ഒരു ചോദ്യത്തിന് മറുപടി എന്ന നിലയില്‍ പറഞ്ഞതു മാത്രമാണെന്ന് നിതീഷ്കുമാര്‍ വിശദീകരിച്ചു. ഒരാള്‍ സ്വയം വിധി കല്‍പിക്കരുത്. ജനങ്ങളാണ് തീരുമാനിക്കേണ്ടത്.
ബി.ജെ.പിയുടെ രാഷ്ട്രീയത്തെ തോല്‍പിക്കുന്നതില്‍ ബിഹാര്‍ രാജ്യത്തിന് പ്രതീക്ഷയുടെ പുതിയ പ്രകാശം നല്‍കുന്നുണ്ടെന്ന് നിതീഷ്കുമാര്‍ പറഞ്ഞു.
ജനതാദള്‍-യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവ ഒന്നിച്ചുനിന്നപ്പോള്‍ ബി.ജെ.പിക്ക് ഒരു സാധ്യതയും ഇല്ലാതായി. അതേസമയം, സമാജ്വാദി പാര്‍ട്ടി ജനതാ പരിവാറിന്‍െറ ഭാഗമാകുന്നതിനെക്കുറിച്ച ചോദ്യങ്ങള്‍ക്ക് നിതീഷ് വ്യക്തമായ മറുപടി പറഞ്ഞില്ല. മുലായത്തെ ജനതാ പരിവാറിന്‍െറ നേതാവാക്കാന്‍ തങ്ങള്‍ തയാറായിരുന്നു. തങ്ങളുടെ താല്‍പര്യം വ്യക്തമാണ്. പക്ഷേ, രണ്ടു കൈത്തലം കൂടിയാലേ കൈയടി കേള്‍ക്കൂ -നിതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.