ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് റെയില്‍വെ പൊലീസുകാരന്‍ കൈക്കൂലി വാങ്ങുന്ന വിഡിയോ ദൃശ്യം പുറത്ത്. കൈക്കൂലി വാങ്ങവെ യാത്രക്കാരിലൊരാളാള്‍ പകര്‍ത്തിയ ദൃശ്യമാണ് പൊലീസുകാരനെ കുരുക്കിയത്. ഗവണ്‍മെന്‍റ് റെയില്‍വെ പൊലീസ് കോണ്‍സ്റ്റബിള്‍ അമിത് മാലിക് ആണ് ട്രെയിനില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയത്. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ റെയില്‍വെ സുരക്ഷസേനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും എത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ മാലിക് കുറ്റം സമ്മതിച്ചു. പിടിച്ചു പറി, അഴിമതി നിരോധ നിയമം, പൊലീസ് ആക്ട് എന്നിവ ചുമത്തി മാലിക്കിനെതിരെ ഗാസിയാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണവിധേയമായി ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു. മാര്‍ച്ച് 29ന് സപത് ക്രാന്തി എക്സ്പ്രസിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.