ന്യൂഡൽഹി: ഡൽഹിയിൽ രണ്ടാം ഘട്ടവും നടപ്പാക്കിയ ഒറ്റ-ഇരട്ട വാഹന ഗതാഗത പരിഷ്കരണ പദ്ധതി പ്രകാരം നിയമം ലംഘിച്ച 500 ലേറെ പേർക്കെതിരെ പൊലീസ് പിഴ ചുമത്തി. രണ്ടാം ഘട്ടം നടപ്പാക്കിയ ഈ പദ്ധതി വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ് രിവാൾ ആഹ്വാനം ചെയ്തിരുന്നു. അടുത്ത മൂന്ന് ദിവസങ്ങൾ ഒഴിവ് ദിനങ്ങളായതിനാൽ തിങ്കളാഴ്ച്ചയാണ് പദ്ധതി വിജയകരമാണോ എന്ന് പറയാനാവൂ. ഇന്ന് രാം നവമി അവധിയും ശനി, ഞായർ പൊതു അവധി ദിനങ്ങളുണ്. നിയമം ലംഘിക്കുന്നവർക്ക് 2000 രൂപയാണ് പിഴ ചുമത്തുന്നത്.
പദ്ധതി വിജയകരമാണെന്ന് ഗതാഗത മന്ത്രി ഗോപാൽ റായ് പറഞ്ഞു. 2,000 ട്രാഫിക് ഉദ്യോഗസ്ഥരെയും 580 എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥരെയും 5,000 സന്നദ്ധപ്രവര്‍ത്തകരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നിരത്തില്‍ ഇറക്കേണ്ടത്. യൂണിഫോം ധരിച്ച വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡൽഹി മെട്രോ കോച്ചുകൾ അധികമായി ഉപയോഗിച്ച് ദിനംപ്രതി 3,248 സർവീസുകളും നടത്തുന്നുണ്ട്.
Delhi: Police fine violators of #OddEven scheme near Ghazipur Mandi pic.twitter.com/aBecta6hKt
— ANI (@ANI_news) April 15, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.