സംഘ്പരിവാര്‍ മുക്തരാജ്യം സൃഷ്ടിക്കണം –നിതീഷ്കുമാര്‍

പട്ന: ജനാധിപത്യം സംരക്ഷിക്കാന്‍ സംഘ്പരിവാര്‍ മുക്തരാജ്യം സൃഷ്ടിക്കണമെന്ന് ബി.ജെ.പി ഇതര പാര്‍ട്ടികളോട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ എതിര്‍ക്കാന്‍ മതേതരപാര്‍ട്ടികള്‍ ഒന്നിക്കണമെന്നും നിതീഷ് പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ചേര്‍ന്ന് വിശാലസഖ്യം രൂപവത്കരിക്കണമെന്ന് നേരത്തേതന്നെ ആവശ്യപ്പെട്ട നിതീഷ്, താന്‍ ഒരു പാര്‍ട്ടിക്കുമെതിരല്ളെന്നും ഭിന്നിപ്പിച്ച് ഭരിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അറിയിച്ചു. വാജ്പേയി, എല്‍.കെ. അദ്വാനി, മുരളിമനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ ബി.ജെ.പിയില്‍ അപ്രസക്തരായിരിക്കുകയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്തവരാണ് ഇപ്പോള്‍ അധികാരം കൈയടക്കിയിരിക്കുന്നതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. നേരത്തേ, ജെ.ഡി.യു അധ്യക്ഷനായി അധികാരമേറ്റയുടനെ ബി.ജെ.പിക്കെതിരെ സാധ്യമായ ഏറ്റവുംവലിയ സഖ്യംതന്നെ രൂപവത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.