ന്യൂഡല്‍ഹി: വിലയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാന്‍സിന്‍െറ ഉന്നതതലസംഘം അടുത്തമാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും. നാലു മാസം മുമ്പാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സ് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡും ധാരണയിലത്തെിയത്. എന്നാല്‍, വില കൂടുതലാണെന്നതിനാല്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഫ്രാന്‍സുമായുള്ള കരാര്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍, കരാര്‍തുകയുടെ പകുതിയോളം വരുന്ന 300 കോടി യൂറോയുടെ വ്യവസായികസംരംഭങ്ങള്‍ ഇന്ത്യയില്‍ തുടങ്ങാന്‍ ഫ്രാന്‍സ് നേതൃത്വം നല്‍കുമെന്നും ഇതുവഴി രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുള്ള ഉപാധി കരാറില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കത്തിന് പരിഹാരമായത്. ഇതിന്‍െറ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് സംഘം ഇന്ത്യയിലത്തെുന്നത്.
എന്നാല്‍, അഭിപ്രായവ്യത്യാസങ്ങള്‍ മുഴുവനായി പരിഹരിച്ചില്ളെങ്കിലും ഏകദേശം 65,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനക്കരാര്‍ അവസാനഘട്ടത്തിലാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. 59,000 കോടി രൂപക്ക് വിമാനം ലഭ്യമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.