പാര്‍ലമെന്‍റ് സമ്മേളനം നാളെ മുതല്‍; ഇന്ന് സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍െറ രണ്ടാംഘട്ടം തിങ്കളാഴ്ച തുടങ്ങും. മേയ് 13 വരെ നീളും. സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ച സര്‍വകക്ഷി യോഗം ഞായറാഴ്ച നടക്കും. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടന്ന നീക്കത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ രംഗത്തുവരുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വരള്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചക്ക് വരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച പാനമ പേപ്പറില്‍ ഇടംപിടിച്ചത്,  മദ്യവ്യവസായി വിജയ് മല്യയുടെ നാടുവിടല്‍ എന്നിവയും സഭാതലം ചൂടുപിടിപ്പിക്കും.

ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ ആണ് സഭയുടെ പരിഗണനയിലുള്ളതില്‍ സുപ്രധാനമായ നിയമനിര്‍മാണം. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.