ഉത്തരാഖണ്ഡ് പ്രതിസന്ധി: രാജ്യസഭ ഇന്നത്തേക്ക്​ പിരിഞ്ഞു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് വിഷയത്തെച്ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്‍െറ രണ്ടാം പകുതി ആരംഭിച്ചപ്പോഴാണ് ഇരു സഭകളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചത്. അരുണാചല്‍ പ്രദേശിന് പിന്നാലെ ഉത്താരാഖണഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. സര്‍ക്കാര്‍ മനപ്പൂര്‍വം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണെന്നും ആസാദ്  പറഞ്ഞു.

എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍  ഇത് ചര്‍ച്ച ചെയ്യാനാകില്ളെന്നാണ് കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രാജ്യസഭയില്‍ അറിയിച്ചത്. ജെ.എന്‍.യു വിഷയം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.  ഉത്തരാഖണ്ഡ് വിഷയത്തില്‍ സര്‍ക്കാര്‍ സഭയില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ലോക് സഭയില്‍ ഇൗ വിഷയത്തിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.