അടുത്ത വർഷം മുതൽ എല്ലാ മൊബൈൽ ​േഫാണുകളിലും പാനിക്​ ബട്ടൺ നിർബന്ധം

ന്യൂഡൽഹി: 2017 ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകൾക്കും പാനിക് ബട്ടണുകൾ നിർബന്ധമാക്കി. എമർജൻസി കോളുകൾ വിളിക്കുന്നത്  എളുപ്പമാക്കാനാണ് പാനിക് ബട്ടൺ നിർബന്ധമാക്കിയത്. 2018 മുതൽ എല്ലാ േഫാണുകളിലും ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സിസ്റ്റവും നിർബന്ധമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നിലവിൽ സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ജിപിഎസ് സംവിധാനമുള്ളത്.

സ്മാർട്ട് േഫാൺ അല്ലാത്ത മൊബൈൽ ഫോണുകളിൽ 5,9 അക്കങ്ങൾ അമർത്തിയാൽ എമർജൻസി കോളുകൾ ചെയ്യാൻ സൗകര്യമുണ്ടാക്കണമെന്നും കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സ്മാർട്ട് േഫാണുകളിൽ എമർജൻസി കോൾ ബട്ടൺ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.  പ്രത്യേക ബട്ടൺ അല്ലെങ്കിൽ പവർ ബട്ടൺ തുടർച്ചയായി മൂന്ന് തവണ അമർത്തിയാൽ  അമർത്തിയാൽ എമർജൻസി കോൾ ചെയ്യാവുന്ന തരത്തിലാവണം പാനിക് ബട്ടൺ ഉൾപ്പെടുത്തേണ്ടതെന്നും നിർദേശമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.